
വാഴൂർ: കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വാഴൂര്‍ നെടുമാവില്‍ താമസിക്കുന്ന ചാമംപതാല്‍ പനമൂട് സ്വദേശി കുമ്ബുക്കല്‍ പരേതനായ സത്യന്‍റെ മകന്‍ സത്യരാജാ (ഗോപാലകൃഷ്ണന്‍, 33) ണു മരിച്ചത്.കൊടുങ്ങൂരിലെ ബിഎസ്‌എന്‍എല്‍ കരാര്‍ ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി ഒന്പതിന് ദേശീയപാതയില്‍ ഇളപ്പുങ്കല്‍ പെന്‍ഷന്‍ ഭവന് സമീപമായിരുന്നു അപകടം.
കൊടുങ്ങൂരില്‍നിന്നും നെടുമാവിലെ വീട്ടിലേക്ക് പോകുമ്ബോള്‍ സത്യരാജ് സഞ്ചരിച്ച ബൈക്കും കോട്ടയത്തുനിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യരാജിനെ നാട്ടുകാര്‍ ചേര്‍ന്ന് കൊടുങ്ങൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. അമ്മ: ശ്യാമള. സഹോദരങ്ങള്‍: സത്യഭാമ, സത്യവതി. മൃതദേഹം മോര്‍ച്ചറിയില്‍.