+

ജന്മദിനാഘോഷത്തിനിടെ പീഡനമേറ്റ 17കാരൻ ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിലെ ബസ്തിയിലെ ഗ്രാമത്തിൽ 17കാരൻ ക്രൂരമായ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്തു. ജന്മദിനാഘോഷത്തിനിടെ യുവാവിനെ നഗ്നനാക്കി മർദിക്കുകയും

ഉത്തർപ്രദേശിലെ ബസ്തിയിലെ ഗ്രാമത്തിൽ 17കാരൻ ക്രൂരമായ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്തു. ജന്മദിനാഘോഷത്തിനിടെ യുവാവിനെ നഗ്നനാക്കി മർദിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ കുട്ടി ആത്മഹത്യ ചെയ്തത് വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്.

 ക്രൂരമായ പീഡനത്തിന് ശേഷം പോലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ പോലീസുകാർ തയ്യാറായില്ല. യുവാവിന്റെ അമ്മാവൻ ആരോപിച്ചു."അവനെ ജന്മദിനപാർട്ടിയിലേക്ക് ക്ഷണിച്ചതും പീഡനത്തിന് വിധേയമാക്കിയത് എല്ലാം മുൻകൂട്ടി ആസൂത്രിതമായതാണോ എന്ന് സംശയമുണ്ടായിരുന്നുവെങ്കിലും പോലീസ് സഹായിക്കാൻ തയ്യാറായില്ല," അമ്മാവൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച സർകിൾ ഓഫീസർ പ്രദീപ് കുമാർ ത്രിപാഠി പറഞ്ഞു, "കുട്ടിയുടെ ആത്മഹത്യയെ കുറിച്ചുള്ള പരാതി പിഎസ് കപ്തംഗഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ള കാരണങ്ങൾ വിശദമായി അന്വേഷിക്കുകയാണെന്നും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽക്കി.

facebook twitter