+

തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു. ദിണ്ടിഗൽ ജില്ലയിലെ രാജാകാപട്ടിയിൽ നിന്നുള്ള ബാലകൃഷ്ണൻ എന്നയാളെയാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ദിണ്ടിഗൽ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു. ദിണ്ടിഗൽ ജില്ലയിലെ രാജാകാപട്ടിയിൽ നിന്നുള്ള ബാലകൃഷ്ണൻ എന്നയാളെയാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.

സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നടുറോഡിൽ വെച്ചാണ് ബാലകൃഷ്ണൻ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം ആളുകൾ നോക്കിനിൽക്കെ ബാലകൃഷ്ണനെ ക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ശേഷം ഉടൻ തന്നെ സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും മുറിവുകളിൽ നിന്ന് രക്തം വാർന്ന് ബാലകൃഷ്ണൻ മരിച്ചിരുന്നു.
 

facebook twitter