+

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാസര്‍ഗോഡ് ഷോറൂം ഉദ്ഘാടനം ചെയ്തു

162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സിനിമാതാരം അമല പോള്‍, സോഷ്യല്‍ മീഡിയ വൈറല്‍ താരം ഡോളി ചായ്‌വാല എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ, സിനിമാതാരം അമല പോള്‍, സോഷ്യല്‍ മീഡിയ വൈറല്‍ താരം ഡോളി ചായ്‌വാല എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങളാലും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന പ്രശസ്ത സിനിമാതാരം ചാള മേരിയെ ഉദ്ഘാടനവേളയില്‍ ബോചെ 5 ലക്ഷം രൂപ നല്‍കി ആദരിച്ചു. 

ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന എന്‍. എ. നെല്ലിക്കുന്ന് (എം.എല്‍.എ., കാസര്‍ഗോഡ്), സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന അബ്ബാസ് ബീഗം (മുന്‍സിപ്പല്‍ ചെയര്‍മാന്‍) എന്നിവര്‍ നിര്‍വ്വഹിച്ചു. സിയാന (ചെയര്‍പേഴ്‌സണ്‍, പി.ഡബ്ല്യൂ.ഡി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി, കാസര്‍ഗോഡ്), ലളിത എം. (വാര്‍ഡ് കൗണ്‍സിലര്‍), ശ്രീലത (വാര്‍ഡ് കൗണ്‍സിലര്‍), കെ. അഹമ്മദ് ഷെരീഫ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി എകോപനസമിതി) കരീം (പ്രസിഡന്റ്, ഗോള്‍ഡ് അസോസിയേഷന്‍), സാം സിബിന്‍ (മാനേജിംഗ് ഡയറക്ടര്‍, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), അന്ന ബോബി (ഗ്രൂപ്പ് ഡയറക്ടര്‍), വി.കെ. ശ്രീരാമന്‍ (പി.ആര്‍.ഒ.) എന്നിവര്‍ ആശംസകളറിയിച്ചു. അനില്‍ സി.പി. (ജി.എം., മാര്‍ക്കറ്റിംഗ്) സ്വാഗതവും ജോജി എം.ജെ. (പി.ആര്‍.ഒ.) നന്ദിയും അറിയിച്ചു. ഉദ്ഘാടനവേളയില്‍ കാസര്‍ഗോഡിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു.

അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം. ഈ ഓഫര്‍ 10 ദിവസത്തേക്ക് മാത്രം. ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാണ്. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കി.

facebook twitter