+

ബോചെ ഡയമണ്ട് മാനുഫാക്ചറിംഗ് യൂണിറ്റ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബോചെ ഡയമണ്ട് മാനുഫാക്ചറിംഗ് യൂണിറ്റ് കോഴിക്കോട്  പ്രവർത്തനം ആരംഭിച്ചു. 812 കി.മീ. റൺയുനീക് വേൾഡ് റെക്കോർഡ് & ഗിന്നസ് റെക്കോർഡ് ഹോൾഡർ ബോചെ, സിനിമാതാരം അഞ്ജന പ്രകാശ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

കോഴിക്കോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ബോചെ ഡയമണ്ട് മാനുഫാക്ചറിംഗ് യൂണിറ്റ് കോഴിക്കോട്  പ്രവർത്തനം ആരംഭിച്ചു. 812 കി.മീ. റൺയുനീക് വേൾഡ് റെക്കോർഡ് & ഗിന്നസ് റെക്കോർഡ് ഹോൾഡർ ബോചെ, സിനിമാതാരം അഞ്ജന പ്രകാശ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ്പിന്റെ കോഴിക്കോടുള്ള റീജ്യണൽ ഓഫീസ് കെട്ടിടത്തിലാണ് ബോചെ ഡയമണ്ട് മാനുഫാക്ചറിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. ജിജോ വി.എൽ. (ഡി.ജി.എം.), സ്വരാജ് കെ.എ. (സി.എഫ്.ഒ.), ജോസ് തോമസ് (അഡ്മിനിസ്‌ട്രേറ്റർ), ഗോകുൽ ദാസ് (റീജ്യണൽ മാനേജർ) എന്നിവർ ചടങ്ങിൽ സന്നിഹിതരായി.  

 ഉപഭോക്താക്കൾക്ക് ജ്വല്ലറി ഡിസൈനറുമായി നേരിട്ട് ബന്ധപ്പെട്ട് തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാനുള്ള സൗകര്യമുണ്ട്. ഡിസൈനുകൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിചയസമ്പന്നരായ വിദഗ്ധ തൊഴിലാളികൾ വേഗത്തിലും കൃത്യതയോടെയും ഉയർന്ന ഗുണനിലവാരത്തിൽ നിർമ്മിച്ച് നൽകുന്നു.    

ആഭരണങ്ങൾ  സ്വന്തം മാനുഫാക്ചറിംഗ് യൂണിറ്റിൽ നിർമ്മിക്കുന്നതിനാലും, ഇടനിലക്കാർ ഇല്ലാത്തതിനാലും മികച്ച നിലവാരത്തിലുള്ള ഡയമണ്ട് ആഭരണങ്ങൾമാർക്കറ്റിലെവിടെയും ലഭിക്കുന്നതിലും കുറഞ്ഞ വിലയിൽ  ഉപഭോക്താക്കൾക്ക് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിലൂടെ സ്വന്തമാക്കാൻ സാധിക്കും.
 

Trending :
facebook twitter