മുട്ടയുടെ പോഷകഗുണം
ഒരു മുട്ടയിൽ നിന്നും 180 മുതൽ 300 ഗ്രാം വരെ കൊളസ്റ്റെറോൾ ആണ് ഉള്ളത്. ഇത് മുട്ടയുടെ മഞ്ഞക്കരുവിലാണ് ഉണ്ടാവുന്നത്. ഐ.സി.എം.ആർ അനുസരിച്ച് ഒരു ദിവസം 300 ഗ്രാം കൊളെസ്റ്ററോൾ വരെ നമുക്ക് ഉപയോഗിക്കാം.
ആവശ്യമായ ചേരുവകൾ
2 മുട്ടയും ഒരു കപ്പ് വെള്ളവും എടുത്തതിന് ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കണം. ഇത് ചൂടാക്കുമ്പോൾ മുട്ട കരിഞ്ഞ് പോകാതിരിക്കാൻ വേണ്ടിയാണ്.
ബൗൾ ഉപയോഗിക്കാം
മൈക്രോവേവിൽ ഉപയോഗിക്കാൻ കഴിയുന്ന ബൗൾ എടുത്തതിന് ശേഷം അതിലേക്ക് വെള്ളവും ഉപ്പും ചേർക്കണം. പൂർണമായും വെള്ളത്തിൽ മുങ്ങുന്ന വിധത്തിൽ മുട്ട ബൗളിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
മൈക്രോവേവ് ഹീറ്റ്
മുട്ട പുഴുങ്ങാൻ വെക്കുന്ന ആദ്യത്തെ 4 മിനിറ്റ് ചൂട് മീഡിയം ലെവലിൽ ആയിരിക്കണം സെറ്റ് ചെയ്യേണ്ടത്. അതിന് ശേഷം ആവശ്യമെങ്കിൽ കുറച്ച് നേരം കഴിഞ്ഞ് പിന്നെയും 4 മിനിറ്റ് അതുപോലെ ചൂടാക്കാവുന്നതാണ്.
ചൂടുവെള്ളം
ഒരു തവണ ചൂടായിക്കഴിഞ്ഞാൽ 2 മിനിറ്റോളം മുട്ട ചൂടുവെള്ളത്തിൽ ഇട്ടുവെക്കണം. പെട്ടെന്നുള്ള താപനിലയുടെ മാറ്റത്തിൽ മുട്ട പൊട്ടിപോകാൻ സാധ്യതയുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
തണുപ്പിക്കാം
ചൂട് വെള്ളത്തിലിട്ടതിന് ശേഷം തണുത്ത വെള്ളത്തിലേക്ക് മുട്ട മാറ്റി വയ്ക്കണം. അതുകഴിഞ്ഞ് മുട്ടയുടെ തൊലി കളഞ്ഞതിന് ശേഷം രണ്ടായി മുറിച്ച് ഉപ്പും കുരുമുളകും ചേർത്ത് കഴിക്കാവുന്നതാണ്