മുംബൈ: മോഷണശ്രമം ചെറുക്കുന്നതിനിടെ ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന് മോഷ്ടാവിന്റെ കുത്തേറ്റത് വലിയ വാര്‍ത്തയായിക്കഴിഞ്ഞു. സഹസ്രകോടികളുടെ അധിപനായ സെയ്ഫിന്റെ വീട്ടില്‍ വമ്പന്‍ റോബറിക്കായാണ് കള്ളനെത്തിയതെന്നാണ് വിവരം.
1,300 കോടി രൂപയാണ് സെയ്ഫ് അലി ഖാന്റെ ആസ്തി. ഒരു സിനിമക്ക് 10-15 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ബാന്‍ഡ് അംബാസഡര്‍, നിക്ഷേപങ്ങള്‍, ബിസിനസ്സ് സംരംഭങ്ങള്‍ എന്നിവയിലൂടേയും താരം സമ്പാദിക്കുന്നു.
ബ്ലാക്ക് നൈറ്റ് ഫിലിംസ്, ഇല്ലുമിനാറ്റി ഫിലിംസ് എന്നീ രണ്ട് പ്രൊഡക്ഷന്‍ ബാനറുകള്‍ സെയ്ഫിനുണ്ട്. 800 കോടി രൂപ വിലമതിക്കുന്ന പട്ടൗഡി പാലസും ആഡംബര കാറുകളും സെയ്ഫിന്റെ ആസ്തികളില്‍ ഉള്‍പ്പെടുന്നു. 3 കോടിയിലധികം വിലമതിക്കുന്ന ബാന്ദ്രയിലെ ഒരു മാളികയും താരത്തിന് സ്വന്തമാണ്. ഭാര്യ കരീന കപൂറിന് ഏകദേശം 485 കോടിയുടെ സമ്പാദ്യമുണ്ടെന്നാണ് കണക്ക്.
നടന് ഓരോ വര്‍ഷവും ഏകദേശം 30 കോടി രൂപ പരസ്യത്തിലൂടെ സമ്പാദിക്കുന്നു. അടുത്തിടെ 70 ശതമാനമാണ് തന്റെ ഫീസ് ഉയര്‍ത്തിയത്. അതിശയിപ്പിക്കുന്ന ആഡംബര കാറുകള്‍ സെയ്ഫിനുണ്ട്. ജിക്യു ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, മെഴ്സിഡസ് ബെന്‍സ് എസ് 350, ഓഡി ക്യു7, എ ജീപ്പ് റാംഗ്ലര്‍ എന്നിവയെല്ലാം സെയ്ഫിന്റെ സ്വന്തമാണ്.
10 ഏക്കറിലധികം വൃസ്തൃതിയുള്ളതാണ് സെയ്ഫ് അലി ഖാന്റെ പട്ടൗഡി പാലസ്. ഇത് പാരമ്പര്യമായി ലഭിച്ചതാണ്. ഈ പാലസിന് 150 മുറികളുണ്ട്. നാല് നിലകളുള്ള മുംബൈ ബാന്ദ്രയിലെ ഒരു മാളികയിലാണ് ഭാര്യ കരീന കപൂര്‍ ഖാനും അവരുടെ കുട്ടികള്‍ക്കുമൊപ്പം സെയ്ഫ് താമസിക്കുന്നത്. ഈ വീട്ടിലായിരുന്നു മോഷണശ്രമം.