ചേരുവകൾ
ബ്രഡ് – 5 കഷ്ണം
പാൽ – 1/2 കപ്പ്
മുട്ട – 2 എണ്ണം
വാനില എസൻസ് – 1/2 ടീസ്പൂൺ
പഞ്ചസാര – 1 ടേബിൾസ്പൂൺ
ഉപ്പ് – ഒരു നുള്ള്
ബട്ടർ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
Trending :
ആദ്യം ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കണം. ശേഷം പാൽ, പഞ്ചസാര, വാനില എസൻസ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാൻ ചൂടാക്കി കുറച്ച് ബട്ടർ തേച്ച് ചൂടാവുമ്പോൾ ബ്രഡ് അടിച്ചു വെച്ചിരിക്കുന്ന മുട്ട മിക്സിൽ മുക്കണം. ശേഷം ചൂടായ പാനിൽ വച്ച് ഒരു വശം നന്നായി മൊരിഞ്ഞ് വരുമ്പോൾ തിരിച്ചിട്ട് മറുവശവും നന്നായി മൊരിച്ചെടുക്കണം. ബാക്കിയുള്ള ബ്രഡും ഇതുപോലെ മൊരിച്ചെടുക്കുക. ബോംബേ ടോസ്റ്റ് റെഡി.