രോഗപ്രതിരോധ ശേഷി കൂട്ടാം

02:10 PM Nov 06, 2025 | Kavya Ramachandran

ചേരുവകൾ

    കുമ്പളങ്ങ
    ഇഞ്ചി
    നാരങ്ങയുടെ നീര്
    കുരുമുളകുപൊടി
    ഉപ്പ്

തയ്യാറാക്കുന്ന വിധം

    കുമ്പള തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
    ഇഞ്ചിയും തൊലി കളഞ്ഞെടുക്കാം. കുമ്പളങ്ങയിലേയ്ക്ക് ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് വെള്ളമൊഴിക്കാതെ അരച്ചെടുക്കാം. 
    അരച്ചെടുത്ത മിശ്രിതം അരിപ്പ ഉപയോഗിച്ച് അരിച്ചെടക്കാം. അതിലേയ്ക്ക് ഒരു നുള്ള് കുരുമുളകു പൊടിയും, അര ടീസ്പൂൺ​ നാരങ്ങ നീരും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഇത് കുടിച്ചു നോക്കൂ. 

ഗുണങ്ങൾ

    കുമ്പളങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
    ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് നല്ലതാണ്.
    കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
    വേനൽ കാലത്ത് ശരീരത്തിലെ ചൂട് കുറയ്ക്കാനും തണുപ്പ് നിലനിർത്താനും ഇത് സഹായിക്കുന്നു.
    ദിവസവും കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷവും ഊർജ്ജവും നൽകുന്നു.
    ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ശരീരം ശുദ്ധീകരിക്കാനും സഹായിക്കുന്നു.