ഇന്ത്യ പാക് സംഘര്‍ഷം തുടരവെ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് ജി 7 രാജ്യങ്ങളുടെ കൂട്ടായ്മ. ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
' ജി 7 രാജ്യങ്ങളായ കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, യുണൈറ്റഡ് കിങ്ഡം, അമേരിക്ക, എന്നിവയുടെ വിദേശ കാര്യാ മന്ത്രിമാരും, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയും ഒരുമിച്ച് പഹല്‍ഗാമിലെ നീചമായ ഭീകരാക്രമണത്തെ അപലപിക്കുകയാണ്. മാത്രമല്ല, ഇന്ത്യയോടും പാകിസ്താനോടും പരമാവധി സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയുമാണ്'.
ഇനിയും സൈനിക നടപടി തുടര്‍ന്നാല്‍ അത് മേഖലയിലെ സ്ഥിരതയ്ക്ക് തിരിച്ചടിയാകും. ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ സുരക്ഷയെപ്പറ്റി ഞങ്ങള്‍ ആശങ്കയിലാണ്. ഞങ്ങള്‍ ഇരു രാജ്യങ്ങളോടും എത്രയും പെട്ടെന്ന് പിന്മാറാനും ചര്‍ച്ചകള്‍ നടത്താനും ആവശ്യപ്പെടുകയാണ്. സ്ഥിതിഗതികള്‍ ഞങ്ങള്‍ നിരീക്ഷിക്കുകയും നയതന്ത്ര ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുകയാണ്'; ജി 7 രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.