പാലക്കാട്: കല്പാത്തിയിൽ യുവതിയോട് സംസാരിച്ചതിന് ആൺസുഹൃത്ത് കച്ചവടക്കാരെ കത്രികകൊണ്ട് കുത്തിപരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ കല്പാത്തിയിലെ പൂക്കച്ചവടക്കാരനായ ഷാജഹാൻ സമീപത്തെ മറ്റ് രണ്ടു കച്ചവടക്കാരായ വിഷ്ണു, ഷമീർ എന്നിവർക്ക് പരിക്കേറ്റു.
പൂക്കച്ചവടക്കാരൻ യുവതിയോട് പൂക്കൾ വേണോയെന്ന് ചോദിച്ചതാണ് തർക്കത്തിനിടയാക്കിയതെന്നാണ് വിവരം. ഇത് ഇഷ്ടപ്പെടാത്ത ആൺസുഹൃത്ത് സംഘമായെത്തി കച്ചവടക്കാരുമായി തർക്കത്തിലേർപ്പെടുകയും കത്രിക ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
Trending :
ആൺസുഹൃത്തും സംഘവും വന്ന കാർ നാട്ടുകാർ തകർത്തു. പരിക്കേറ്റവരിൽ ഒരാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലും രണ്ടുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.