+

പ്രഭാത ഭക്ഷണത്തിൽ പാലിന്റെ പങ്ക് എന്ത്?

പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് ഇരട്ട ഗുണം നൽകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തെ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കാനും പാൽ സഹായിക്കുമത്രേ.

അന്നജം ധാരാളം  അടങ്ങിയ പ്രഭാത ഭക്ഷണത്തോടൊപ്പം പാൽ കുടിക്കുന്നത് ഉച്ചഭക്ഷണത്തിനു ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം, ഗ്ലൂക്കോസ് നിലയെ നിയന്ത്രിക്കുമെന്നും ഡയറി സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ഉപാപചയ രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം ലോകവ്യാപകമായി വർധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ ഇവയെ നിയന്ത്രിക്കാനും രോഗം വരാതെ തടയാനും ഭക്ഷണത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്– ഗവേഷകർ പറയുന്നു.

facebook twitter