+

ലൈംഗിക ദുരുപയോഗ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന AI ടൂളിനെതിരെ കര്‍ശന നിയമം നടപ്പാക്കാനൊരുങ്ങി ബ്രിട്ടണ്‍

ലൈംഗിക ദുരുപയോഗ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന AI ഉപകരണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് സ്റ്റാര്‍മര്‍ ഭരണകൂട

ലൈംഗിക ദുരുപയോഗ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന AI ഉപകരണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്ന ആദ്യത്തെ രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് സ്റ്റാര്‍മര്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം. കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത AI ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതും സൃഷ്ടിക്കുന്നതും വിതരണം ചെയ്യുന്നതും സര്‍ക്കാര്‍ നിയമവിരുദ്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രി യെവെറ്റ് കൂപ്പര്‍ വെളിപ്പെടുത്തി.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനായി AI എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകളെ പഠിപ്പിക്കുന്ന AI ‘പേഡോഫൈല്‍ മാനുവലുകള്‍’ കൈവശം വയ്ക്കുന്നതും നിയമവിരുദ്ധമായിരിക്കും, ഇത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യാന്‍ ഉപയോഗിക്കുന്ന ചില AI മോഡലുകള്‍’ നിരോധിക്കുന്നത് പുതിയ നിയമത്തില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി പറഞ്ഞു.

facebook twitter