+

ട്രൈ ചെയ്യാം ബ്രോക്ക്ലി വിത്ത് മഷ്‌റൂം

ട്രൈ ചെയ്യാം ബ്രോക്ക്ലി വിത്ത് മഷ്‌റൂം


ഡയറ്റ് ചെയ്യുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഉറപ്പായും ട്രൈ ചെയ്ത് നോക്കാവുന്ന ഡിഷ് ആണ് ബ്രോക്ക്ലി വിത്ത് മഷ്‌റൂം. എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ബ്രോക്ക്ലി വിത്ത് മഷ്‌റൂം

1.ബ്രോക്ക്ലി, പൂക്കളായി അടര്‍ത്തിയത് – രണ്ടു കപ്പ്
2.എണ്ണ – പാകത്തിന്
3.വെളുത്തുള്ളി അരിഞ്ഞത് – മൂന്നു വലിയ സ്പൂണ്‍
4.വറ്റല്‍മുളക് ചതച്ചത് – ഒരു ചെറിയ സ്പൂണ്‍
5.കൂണ്‍ – രണ്ടു കപ്പ്
6.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

-ഒരു പാനില്‍ ഉപ്പു ചേര്‍ത്ത വെള്ളം തിളപ്പിച്ച്, അതില്‍ ബ്രോക്ക്ലി ഇടുക. ഏതാനും നിമിഷത്തിനു ശേഷം ഊറ്റി തണുത്ത വെള്ളത്തിലിടുക.
-ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക. ബ്രൗണ്‍ നിറമായിത്തുടങ്ങുമ്പോള്‍ വറ്റല്‍മുളകു ചതച്ചതു ചേര്‍ത്തിളക്കുക.
-ഉടന്‍ തന്നെ, ബ്രോക്ക്ലിയും കൂണും ചേര്‍ത്തു വഴറ്റി വെള്ളം വലിയുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പുക.

facebook twitter