അനിയനെ ജ്യേഷ്ഠന്‍ ചായപ്പാത്രം ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി

04:55 AM Apr 15, 2025 | Suchithra Sivadas

കോഴിക്കോട് പുളിക്കലില്‍ അനിയനെ ജ്യേഷ്ഠന്‍ ചായപ്പാത്രം ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസല്‍ (35) ആണ് മരിച്ചത്.

എപ്രില്‍ 12ന് രാവിലെയാണ് വീട്ടില്‍ വച്ച് ഫൈസലിനെ ജ്യേഷ്ഠന്‍ ടി പി ഷാജഹാന്‍ (40) ചായപ്പാത്രം ഉപയോഗിച്ച് മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഗുരുതരപരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഫൈസല്‍ ഇന്നലെയാണ് മരിച്ചത്.

അതേ സമയം ഷാജഹാനെതിരെ പൊലീസ് കൊലപാതകകുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാന്‍ നിലവില്‍ റിമാന്‍ഡിലാണ്.