കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

05:07 PM Jul 25, 2025 | Renjini kannur

കല്‍പറ്റ: വയനാട് വാഴവറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ വർക്കിയുടെ മക്കളായ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്.

കരിങ്കണ്ണിക്കുന്നില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്

സഹോദരങ്ങൾ കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു.ഇരുവരെയും കാണാതായതോടെ നടത്തിയ തെരച്ചിലിനിടെയാണ് ഇരുവരെയും ഫാമിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.