+

6 വയസ്സുകാരനെഅതിക്രൂരമായി കൊലപ്പെടുത്തിയ 73-കാരന് 53 വർഷം തടവ്

6 വയസ്സുകാരനെഅതിക്രൂരമായി കൊലപ്പെടുത്തിയ 73-കാരന് 53 വർഷം തടവ്

അമേരിക്കൻ സംസ്ഥാനമായ ഇല്ലിനോയിസിൽ 6 വയസ്സുള്ള പലസ്തീൻ ബാലനെ അതിക്രൂരമായി കൊലപ്പെടുത്തുകയും അമ്മയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത 73-കാരന് കോടതി 53 വർഷം തടവ് ശിക്ഷ വിധിച്ചു. 2023 ഒക്ടോബറിൽ നടന്ന ഈ വംശീയ ആക്രമണത്തിൽ വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ജോസഫ് സൂബ എന്ന 73-കാരനാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ അമേരിക്കൻ പൗരനായ പലസ്തീൻ ബാലനെ സൈനികർ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. മകനെ രക്ഷിക്കാൻ ശ്രമിച്ച 6 വയസ്സുകാരൻ വാദി അൽഫയോമിയുടെ അമ്മയ്ക്കും ഈ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റിരുന്നു.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അക്രമങ്ങളിലൊന്നായി പ്രോസിക്യൂട്ടർമാർ ഈ കുറ്റകൃത്യത്തെ വിശേഷിപ്പിച്ചു. മുസ്ലിം വിരുദ്ധ വികാരവും ജൂത വിരുദ്ധ വികാരവും അമേരിക്കയിൽ ശക്തമായി ഉയരുന്നതിനിടയിലാണ് ഈ ഹൃദയഭേദകമായ കൊലപാതകം അരങ്ങേറിയത്. 6 വയസ്സുകാരൻ വാദി അൽഫയോമിയുടെ കൊലപാതകത്തിന് 30 വർഷം തടവും, അമ്മ ഷഹീനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് 20 വർഷവും, വിദ്വേഷ കുറ്റകൃത്യത്തിന് 3 വർഷവുമാണ് ജോസഫ് സൂബയ്ക്ക് കോടതി വിധിച്ചത്.

facebook twitter