+

പാകിസ്താന്റെ പിടിയിലായിരുന്ന ബി.എസ്.എഫ് ജവാനെ മോചിപ്പിച്ചു ; മോചനം 21 ദിവസങ്ങൾക്ക് ശേഷം

പാകിസ്താന്റെ പിടിയിലായിരുന്ന ബി.എസ്.എഫ് ജവാൻ പി.കെ സാഹുവിനെ മോചിപ്പിച്ചു. രാവിലെ പത്തരയോടെ അറ്റാരി-അമൃത്സർ ചെക്പോസ്റ്റിൽവെച്ചാണ്

ലാഹോർ : പാകിസ്താന്റെ പിടിയിലായിരുന്ന ബി.എസ്.എഫ് ജവാൻ പി.കെ സാഹുവിനെ മോചിപ്പിച്ചു. രാവിലെ പത്തരയോടെ അറ്റാരി-അമൃത്സർ ചെക്പോസ്റ്റിൽവെച്ചാണ് ബി.എസ്.എഫ് ജവാനെ കൈമാറിയത്. പ്രോട്ടോകോൾ പാലിച്ച് പൂർണമായും സമാധാനപരമായിട്ടായിരുന്നു മോചനമെന്നും ബി.എസ്.എഫ് അറിയിച്ചത്.

പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. 182-ാം ബറ്റാലിയൻ കോൺസ്റ്റബിളായ പി.കെ സിങ്ങിനെയാണ് പഞ്ചാബ് അതിർത്തിയിൽവെച്ച് പാക് റഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്. ഇരുരാജ്യങ്ങളുടെയും അതിർത്തിക്കിടയിലുള്ള സ്ഥലത്ത് കർഷകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തിൽ പി.കെ. സിങ് അതിർത്തി കടക്കുകയായിരുന്നു. ഇയാൾ കർഷകർക്കൊപ്പം നിൽക്കവേ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യാ - പാകിസ്ഥാൻ അതിർത്തി സംഘർഷഭരിതമായിരിക്കെ, രാജസ്ഥാനിലെ അതിർത്തിയിൽ നിന്ന് പാക് സൈനികൻ ബി.എസ്.എഫിന്റെ കസ്റ്റഡിയിലായിരുന്നു. രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ബി‌എസ്‌എഫ് പാകിസ്താൻ അതിർത്തി സേനയായ പാക് റേഞ്ചറെ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Trending :
facebook twitter