+

ഉപയോക്താക്കൾക്കായി പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ എത്തുന്നു

ഉപയോക്താക്കൾക്കായി പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ എത്തുന്നു

മികച്ച സേവനം നൽകുന്ന മറ്റൊരു റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ എത്തുന്നു. ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന വളരെ ഉപകാരപ്രദമായ പ്രതിമാസ വാലിഡിറ്റി പ്ലാനാണ് ഇപ്പോൾ ബിഎസ്എൻഎൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ വാഗ്ധാനം ചെയ്യുന്നതിനേക്കാൾ നിരക്ക് കുറഞ്ഞതാണ് ബിഎസ്എൻഎല്ലിൻറെ ഈ പുതിയ ഓഫർ.

അതേസമയം 229 രൂപയുള്ള പ്രതിമാസ പ്ലാനിൽ ഡാറ്റ, വോയിസ് കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ധാനം ചെയ്യുന്നു. മാത്രമല്ല അതിവേഗ നെറ്റ് വർക്ക് സേവനങ്ങളും പ്ലാനിൽ ഉൾപ്പെടുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡാറ്റയാണ് ഉൾപ്പെടുന്നത്. ഈ പ്ലാൻ മുംബൈ, ഡൽഹി ഉൾപ്പെടെ പാൻ ഇന്ത്യ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

facebook twitter