+

പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അടുത്തിടെ റീച്ചാർജ് പ്ലാനുകളുടെ വില വർധിപ്പിച്ചിരുന്നു. ഇതോടെ, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾ ബുദ്ധിമുട്ടിലാണ്. പലരും സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) ലേക്ക് എത്തുകയാണ്.

എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ബി‌എസ്‌എൻ‌എൽ താങ്ങാനാവുന്ന നിരക്കുകളിൽ റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഇപ്പോഴിതാ വളരെ താങ്ങാനാവുന്ന വിലയുള്ള ദീർഘകാല പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ജനഹൃദയങ്ങൾ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 397 രൂപയ്ക്ക് 150 ദിവസത്തെ വാലിഡിറ്റി പ്ലാൻ അവതരിപ്പിച്ചാണ് ബിഎസ്എൻഎൽ സ്വകാര്യ ടെലികോം മേഖലയാകെ ഞെട്ടിച്ചിരിക്കുന്നത്.

അതേസമയം പ്രതിമാസ റീചാർജുകൾ ഇല്ലാതെ തന്നെ തങ്ങളുടെ നമ്പറുകൾ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ ദീർഘകാല വാലിഡിറ്റി, ബജറ്റ് സൗഹൃദ പായ്ക്കുകൾ അവതരിപ്പിച്ച് കൊണ്ടാണ് ബിഎസ്എൻഎല്ലിൻറെ മുന്നേറ്റം. ഏറ്റവും പുതിയ 397 രൂപ പ്ലാൻ ദീർഘകാല വാലിഡിറ്റി മാത്രമല്ല, സൗജന്യ കോളിംഗ്, ദിവസേനയുള്ള ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ചെലവിൽ ദീർഘ വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 397 റീചാർജ് പ്ലാൻ ഒരു നല്ല ഓപ്ഷനായിരിക്കും.

facebook twitter