ഒമാനിൽ ബസ്സപകടം; 3 വിദ്യാർഥികളടക്കം 4 പേർ മരിച്ചു

07:47 PM Jul 03, 2025 | AVANI MV

മസ്കറ്റ്: ഒമാനിൽ ബസപകടത്തിൽ നാല് മരണം. അൽ ദഖിലിയ ഗവർണറേറ്റിൽ ഇന്നലെ രാവിലെ ഉണ്ടായ ബസ് അപകടത്തിൽ നാല് പേരാണ് മരിച്ചത്. ബസിൽ 18 യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ഡ്രൈവറും മൂന്ന് കുട്ടികളും മരണപ്പെട്ടു.

ബസിലുണ്ടായിരുന്ന മറ്റ് 14 പേർക്ക് പരിക്കുകളുണ്ട്. പരിക്കേറ്റവരെ നിലവിൽ നിസ്വ, ഇസ്കി ആശുപത്രികളിൽ ചികിത്സയിലാണുള്ളത്. ഇസ്‌കിയിലെ അൽ റുസൈസ് പ്രദേശത്തായിരുന്നു അപകടം. ബസ് ഒരു വസ്തുവിൽ ഇടിക്കുകയായിരുന്നുവെന്നും റോയൽ ഒമാൻ പൊലീസിൻറെ അറിയിപ്പിൽ പറയുന്നു. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു.