കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം നേടിയ സന്തോഷത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരന്‍ ജയേഷ് കുമാര്‍. ബുധനാഴ്ച നറുക്കെടുപ്പ് നടന്ന കേരള സര്‍ക്കാരിന്റെ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം തേടിയത്. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ലഭിച്ചത്.
കല്‍പറ്റ - ബത്തേരി റൂട്ടിലോടുന്ന പൂക്കോട്ടില്‍ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറും കരണി സ്വദേശിയുമാണ് നെല്ലുവായ് ജയേഷ് കുമാര്‍. ബുധനാഴ്ച രാവിലെ കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ അമ്മ ലോട്ടറി ഏജന്‍സിയിലെ ജീവനക്കാരോട് എടുത്തു വെയ്ക്കാന്‍ പറഞ്ഞ 5 ലോട്ടറി ടിക്കറ്റുകളില്‍ ഒന്നായ DA 807900 ടിക്കറ്റിലൂടെയാണ് ജയേഷിനെ ഭാ?ഗ്യം തേടിയെത്തിയത്.
വൈകുന്നേരം ലോട്ടറിക്കടയില്‍ നിന്ന് നിങ്ങള്‍ക്കു വേണ്ടി എടുത്തു വെച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചതെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ടിക്കറ്റിനെക്കുറിച്ച് ഓര്‍മ വന്നത്. പിന്നീട് ലോട്ടറി ഏജന്‍സി ഉടമ ആരോഷ് വിളിച്ചപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് തന്നെയാണ് അടിച്ചതെന്ന് മനസ്സിലായതെന്നും ജയേഷ് പറഞ്ഞു.
മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണു ജയേഷ് എന്ന് അമ്മ ലക്ഷ്മി പറഞ്ഞു. 9 സെന്റ് സ്ഥലമുള്ളതില്‍ പണി പൂര്‍ത്തീകരിക്കാത്ത ഒരു വീടാണുള്ളത്. ഈ പണം കിട്ടിയാല്‍ വീട് നന്നാക്കണം എന്നാണ് ആഗ്രഹമെന്നു ലക്ഷ്മി പറഞ്ഞു. കുറച്ച് സ്ഥലം വാങ്ങാനും ആലോചനയുണ്ടെന്നു ജയേഷ് പറഞ്ഞു. പതിവുപോലെ ബസില്‍ ജോലി തുടരാണ് തീരുമാനം. ഒന്നാം സമ്മാനം അടിച്ച ലോട്ടറി കല്‍പറ്റയിലെ ബാങ്കില്‍ ഏല്‍പിച്ചു. കല്‍പറ്റ അമ്മ ലോട്ടറി ഏജന്‍സി പനമരം ദീപ്തി ലോട്ടറി ഏജന്‍സിയില്‍ നിന്നും എടുത്തു വിറ്റ ടിക്കറ്റാണിത്.