+

പ്രോട്ടീൻ റിച്ചായ ഈ ഐറ്റം വണ്ണം കുറയ്ക്കുന്നവർ തീർച്ചയായും കഴിച്ചോളൂ

വെളുത്തുള്ളി കുരുമുളകുപൊടി പാർസലി ഒരിഗനോ

ചേരുവകൾ 

മുളക് ചതച്ചത്

വെളുത്തുള്ളി

കുരുമുളകുപൊടി

പാർസലി

ഒരിഗനോ

ഉപ്പ്

മുട്ട നാല്

ബട്ടർ

പാൽ

കോൺഫ്ലോർ

ഉപ്പ്

ബട്ടർ ഗാർലിക് എഗ്ഗ് തയ്യാറാക്കുന്ന വിധം 

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കുക ഇതിലേക്ക് കുറച്ചു മുളക് ചതച്ചതും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മീഡിയം വലിപ്പത്തിലുള്ള കഷ്ണങ്ങളായി സ്ക്രാമ്പിൽ ചെയ്യുക, ഒരു പാനിൽ ബട്ടർ ഇട്ട് ചൂടാക്കുക ഇതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മൊരിയിക്കുക ശേഷം ഇതിലേക്ക് കുരുമുളകുപൊടി എടുത്തു വച്ചിരിക്കുന്ന മറ്റു സ്പൈസസ് ഒക്കെ ചേർക്കുക ചെറിയ ചൂടിൽ മിക്സ് ചെയ്ത ശേഷം കോൺഫ്ലോർ ചേർത്ത് ഒപ്പം പാലും ഒഴിക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല ക്രീമിയായി കുക്ക് ചെയ്യുക ഇതിലേക്ക് മുട്ട ചേർത്ത് കൊടുത്ത് നന്നായി കോട്ട് ചെയ്തെടുക്കുക

facebook twitter