+

തണ്ണിമത്തൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാമോ?

തണ്ണിമത്തൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാമോ?

   ഏറ്റവും ഭാരക്കൂടുതലുള്ള തണ്ണിമത്തൻ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതിലായിരിക്കും ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയിരിക്കുക.
    വിരൽ കൊണ്ട് തണ്ണിമത്തന്റെ പുറത്ത് തട്ടുമ്പോൾ ചെറിയ ശബ്ദ വ്യത്യാസത്തിലൂടെ നല്ല തണ്ണിമത്തൻ തിരിച്ചറിയാം. തട്ടുമ്പോൾ ആഴത്തിലുള്ള ശബ്ദമാണ് കേൾക്കുന്നതെങ്കിൽ അത് നല്ല പഴുത്ത തണ്ണിമത്തനാണെന്നാണ് അർത്ഥം.


    ഇളം നിറത്തിലും കടും നിറത്തിലുമൊക്കെയുള്ള തണ്ണിമത്തൻ വിപണിയിലുണ്ട്. കടും പച്ച നിറത്തിലുള്ളതാണെങ്കിൽ ഇത് നന്നായി വിളഞ്ഞതാണെന്ന് സൂചിപ്പിക്കുന്നു. പച്ചയും മഞ്ഞയും നിറമാണെങ്കിലും വിളഞ്ഞിട്ടുണ്ടെന്നാണ് അർത്ഥം. മഞ്ഞയ്ക്ക് പകരം വെള്ള നിറമാണെങ്കിൽ അത് വാങ്ങാതിരിക്കുന്നതാകും നല്ലത്.

facebook twitter