കാബേജ് ഇത്രയും ടേസ്റ്റിയായി ഉണ്ടാക്കാമോ ?

09:00 AM Dec 20, 2025 | Neha Nair

കാബേജും കാരറ്റും സവാളയും പച്ചമുളകും എല്ലാം ചെറുതായി അരിഞ്ഞെടുക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെളുത്ത എള്ളും ജീരകവും കടലമാവും തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കാം. 

മുന്നു മിനിറ്റ് നേരം അടച്ച് വയ്ക്കാം. ശേഷം പാൻ ചൂടാകുമ്പോൾ ഇത്തിരി എണ്ണ ചേർത്ത് കൊടുത്ത് ഈ കാബേജ് കൂട്ട് അപ്പം പോലെ പാനിൽ പരത്തി കൊടുക്കാം. 

മുകളിൽ ഇത്തിരി കറുത്ത എള്ളും വിതറി തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കാം. വളരെ രുചികരമാണ് ഈ വിഭവം. കുട്ടികൾക്കടക്കം മുതിർന്നവർക്കും ഇഷ്ടമാകും. സിംപിളായ കാബേജ് റെസിപ്പി തയാറാക്കി നോക്കാം.