കാബേജ് തോരന്‍ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

12:15 PM May 06, 2025 | Kavya Ramachandran

ചേരുവകള്‍

കാബേജ്: ഇടത്തരം വലിപ്പമുള്ള 1/2 കാബേജ് നന്നായി അരിഞ്ഞത്

സവാള: 1 ചെറിയത്, അരിഞ്ഞത്

തേങ്ങ ചിരകിയത്: 1.5 കപ്പ്

പച്ചമുളക്: 6 കഷ്ണം

മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍

കടുക്: 1 ടീസ്പൂണ്‍

കറിവേപ്പില: ഒരു തണ്ട്

ഉപ്പ്

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

കാബേജ് നന്നായി കനംകുറച്ച് അരിയുക.

കൈകൊണ്ട് തേങ്ങയും കാബേജും മഞ്ഞള്‍പ്പൊടി, ഉള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇടുക.

കടുക് പൊട്ടിയതിനു ശേഷം കറിവേപ്പിലയും ചുവന്ന മുളകും ചേര്‍ത്ത് വഴറ്റുക.

കാബേജ് മിശ്രിതം ചേര്‍ത്ത് കുറഞ്ഞ തീയില്‍ 4- 5 മിനിറ്റ് ഫ്രൈ ചെയ്യുക.

വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. രുചിയും മണവും കൂടാന്‍ നുള്ള് പഞ്ചസാര ചേര്‍ക്കുക.