അഗളിയില്‍ കഞ്ചാവ് വേട്ട; മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

03:10 PM Oct 15, 2025 |


പാലക്കാട് :  അഗളിയില്‍ കഞ്ചാവ് വേട്ട.സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെന്റ് സ്ഥലത്തായിരുന്നു കൃഷി. കൃഷി ചെയ്ത പതിനായിരത്തോളം കഞ്ചാവ് ചെടികളും അന്വേഷണ സംഘം കണ്ടെത്തി നശിപ്പിച്ചു

അഗളി പുതുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കഞ്ചാവ് കൃഷി നടത്തിയിരുന്നത്. മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് കണ്ടെത്തി. ഇതോടെ അന്വേഷണം സംഘം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. കേരള തീവ്രവാദ വിരുദ്ധ സേനയും പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുര്‍ പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. കാട്ടിലൂടെ ഏകദേശം 5 മണിക്കൂറോളം യാത്ര ചെയ്താണ് പൊലീസ് അവിടെ എത്തിച്ചേര്‍ന്നത്. അട്ടപ്പാടിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

കൃഷി ചെയ്യുന്നവരെ കുറിച്ചും, വില്‍പന നടത്തുന്നവരെക്കുറിച്ചും നിലവില്‍ വിവരമില്ല. അന്വേഷണം നടക്കുകയാണ്. കേരള പൊലീസിന്റെ തന്നെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളില്‍ ഒന്നാണിത് വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പരിശോധനകള്‍ ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.