എറണാകുളം : ആഡംബര കാറിൽ കഞ്ചാവ് കടത്തിയ രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ.വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മനിറുൽ മണ്ഡൽ (27), സോഞ്ചുർ മണ്ഡൽ (25) എന്നിവരാണ് പെരുമ്പാവൂരിൽ പൊലീസിന്റെ പിടിയിലായത്.
കാറിന്റെ ഡിക്കിക്കുള്ളിലും, സീറ്റിനടിയിലുമായി ഒളിപ്പിച്ചു കടത്തിയ 8 കിലോ കഞ്ചാവ് പൊലീസ് പിടികൂടി.
3 ലക്ഷം രൂപയിൽ അധികം വില വരുന്ന കഞ്ചാവ് ആണ് പൊലീസ് ഇവരുടെ കയ്യിൽ നിന്നും പിടികൂടിയത്.
Trending :