കുട്ടികളെ കൊതിപ്പിച്ച ഇത് തയ്യാറാക്കി നൽകൂ ..

12:00 PM Dec 23, 2024 | Neha Nair

ചേരുവകൾ

    കാരറ്റ് - 3
    മുട്ട - 5
    പഞ്ചസാര - 5 ടേബിൾസ്പൂൺ
    പാൽപ്പൊടി - 3 ടേബിൾസ്പൂൺ
    ഏലക്ക - 4 ടേബിൾസ്പൂൺ
    നെയ്യ് - 1 ടേബിൾസ്പൂൺ
    അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
    ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

കാരറ്റ് തൊലി കളഞ്ഞു കഷ്ണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്കിട്ട് മുട്ട, പഞ്ചസാര ,പാൽപ്പൊടി, ഏലയ്ക്ക എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഒരു സോസ്പാനിൽ നെയ്യ് ഒഴിച്ചു ചൂടാകുമ്പോൾ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറത്തു കോരി മാറ്റുക. ഇതേ നെയ്യിലേക്ക് അടിച്ചെടുത്ത കാരറ്റ് കൂടി ചേർത്തു കുറഞ്ഞ തീയിൽ ഇരുപതു മിനിറ്റ് വേവിക്കുക. ഒന്നു ചെറുതായി വെന്തു വരുമ്പോൾ വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ മുകളിൽ വിതറി അടച്ചു വച്ചു വേവിക്കാം. ചൂടോടെ മുറിച്ച് എടുത്തു വിളമ്പാം.