നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. പരീക്ഷാ കേന്ദ്രം ഒബ്സര്‍വറുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരീക്ഷയ്ക്കിടെ എക്സാം ഇന്‍വിജിലേറ്ററിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയ പേരാണ് സംശയത്തിനിടയാക്കിയത്. പത്തനംതിട്ടയിലെ തൈക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയിരുന്ന പരീക്ഷാകേന്ദ്രം.
Trending :
വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹാള്‍ടിക്കറ്റിന്റെ ഒരുഭാഗത്ത് വിദ്യാര്‍ത്ഥിയുടെ പേരും മറ്റൊരിടത്ത് വേറെ പേരുമാണ് രേഖപ്പെടുത്തിയിരുന്നത്. ഹാള്‍ ടിക്കറ്റ് നല്‍കിയത് അക്ഷയസെന്റര്‍ ജീവനക്കാരിയാണെന്നാണ് വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നത്.