വീണ്ടും കത്രികയെടുത്ത് സെൻസർ ബോർഡ്; 'അവിഹിത'ത്തിനും വെട്ട്

08:04 PM Oct 14, 2025 | Kavya Ramachandran

മലയാള സിനിമയിൽ വീണ്ടും സെൻസർ ബോർഡിന്റെ കട്ട്. അവിഹിതം സിനിമയിൽ നിന്നും സീത എന്ന പേര് ഒഴിവാക്കിയാണ് സെൻസർ ബോർഡിന്റെ ഇടപെടൽ. സിനിമയിൽ നിന്ന് നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. അവിഹിതത്തിൽ നിന്നും ‘നീയും നിന്റെ സീതയും തമ്മിലുള്ള’ എന്ന് പറയുന്ന ഭാഗമാണ് സെൻസർ ബോർഡ് ഒഴിവാക്കിയിരിക്കുന്നത്. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവിഹിതം ഒക്ടോബർ പത്തിനാണ് തിയറ്ററുകളിലെത്തിയത്. കഴിഞ്ഞ ദിവസം ഹാൽ, പ്രൈവെറ്റ് എന്നീ ചിത്രങ്ങൾക്കും സെൻസർ ബോർഡിന്റെ കട്ട് വീണിരുന്നു.

ഹാൽ സിനിമയിൽ നിന്ന് രാഖി, ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതി വട്ടം തുടങ്ങിയ ഡയലോഗുകൾ നീക്കം ചെയ്യാനും കഥാപാത്രങ്ങൾ ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്നുമുള്ള വിചിത്ര നിർദേശങ്ങളാണ് സെൻസർ ബോർഡിന്റെ ഭാഗത്ത് നിന്ന് വന്നത്.

നോട്ട് ജസ്റ്റ് എ മാൻസ് റൈറ്റ് എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന അവിഹിതം സിനിമയുടെ തിരക്കഥയും സംഭാഷണവും അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതിയതാണ്. ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് എന്നീ ബാനറുകളുൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിൻറെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യുസ്, ക്രിയേറ്റീവ് ഡയറക്ടർ ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ സനാത് ശിവരാജ്, സംഗീതം ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീഷ് ഗോപിനാഥ്, കല കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈൻ മനു മാധവ്, മേക്കപ്പ് രഞ്ജിത്ത് മനാലിപ്പറമ്പിൽ