+

കേന്ദ്രസംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീമാണ് ജില്ലയിലെത്തിയത്.

മലപ്പുറം: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീമാണ് ജില്ലയിലെത്തിയത്.

സംസ്ഥാനത്ത് 116 പേരാണ് ഹൈസ്ക് വിഭാഗത്തിൽ നിപ നിരീക്ഷണത്തിൽ തുടരുന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് കേന്ദ്ര സംഘം മലപ്പുറത്ത് എത്തിയത്. നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരിയുടെ ആരോഗ്യനില നേരിട്ടെത്തി കേന്ദ്ര സംഘം വിലയിരുത്തി.

ഇന്ന് മലപ്പുറത്തെ നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നാഷണൽ ജോയിൻറ് ഔട്ട് ബ്രേക്ക് റെസ്പോൺസ് ടീമാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഇവർ മലപ്പുറം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളുടെ നിരീക്ഷണത്തിനും സർവ്വേക്കുമായി ഡോക്ടർ ദിലീപ് പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘവും ഇന്നെത്തും. 498 പേരാണ് സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിൽ ഉള്ളത്. 29 പേർ ഹൈസ്റ്റ് റിസ്കിലും 116 പേർ ഹൈറിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

facebook twitter