ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍ ഇന്ത്യന്‍ കളിക്കാരുടെ കാമുകിമാരുടെ സംഗമവേള കൂടിയായി. യുസ്വേന്ദ്ര ചാഹല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ തങ്ങളുടെ പുതിയ കുട്ടുകാരിക്കൊപ്പം ആഘോഷിക്കുന്നത് ആരാധകരിലും കൗതുകമുണര്‍ത്തി.
ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനൊപ്പം ദുബായില്‍ ഫൈനല്‍ കാണാന്‍ എത്തിയ ആര്‍ജെ മഹ്വാഷില്‍ ആണ്. ഇന്ത്യന്‍ ലെഗ് സ്പിന്നറുടെ വിവാഹമോചന നടപടികള്‍ വാര്‍ത്തകളില്‍ ഇടം നേടിയതോടെ, മഹ്വാഷിന്റെ പോസ്റ്റ് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇരുവരും കളികാണുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
അതേസമയം, ഇന്ത്യ ഓസ്‌ട്രേലിയ സെമിഫൈനല്‍ മത്സരത്തില്‍ ശ്രദ്ധനേടിയത് നടി അവ്‌നീത് കൗര്‍ ആയിരുന്നു. മുമ്പ് രാഘവ് ശര്‍മ്മയുമായി ബന്ധമുണ്ടായിരുന്ന അവര്‍ ഇപ്പോള്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. നടി സാറ അലി ഖാനും മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ എന്നിവരുമായെല്ലാം ഗില്ലിന് ബന്ധമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രത്യക്ഷപ്പെട്ട ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയ, ഹാര്‍ദിക് പാണ്ഡ്യയുമായി ഡേറ്റിങ്ങിലാണെന്നും അഭ്യൂഹങ്ങളുണ്ട്. ഓസ്ട്രേലിയ, ഇന്ത്യ മത്സരത്തിലും അവര്‍ എത്തിയിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞ പാണ്ഡ്യ ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ്.