ചക്ക കൊണ്ട് ഒരു ചക്ക അട ആയാലോ

06:40 PM Apr 20, 2025 | Neha Nair


ചേരുവകൾ

ചക്ക.. 6 ചുള
ശർക്കര.... 2അച്ഛ്
അരിപൊടി... 1 1/4cup
ഏലക്കായ പൊടി.. 1/4tsp
ചുക്ക് പൊടി.. 3നുള്ള്
വെള്ളം...
നെയ്യ്...
തേങ്ങ ചിരകിയത്...

ആദ്യം തന്നെ ചക്ക കുരു കളഞ്ഞു മുങ്ങാൻ ഉള്ള വെള്ളം ഒഴിച്ച് വേവിക്കുക.... നന്നായി വെന്ത് വന്നാൽ തീ off ചെയുക.. ചൂട് മാറിയാൽ അരച്ചെടുക്കുക... വേവിച്ച വെള്ളം കളയരുത്...

ഇനി ഒരു പാത്രത്തിൽ ശർക്കര, 1 1/4ഗ്ലാസ് വെള്ളം ചേർത്ത് നന്നായി ചൂടാക്കി 3min തിളപ്പിച്ച്‌ എടുക്കുക....

ഇനി ചക്ക അരച്ചതും വേവിച്ച വെള്ളവും 2tbsp നെയ്യും ചേർത്ത് നന്നായി ചൂടാക്കി ഇളക്കി കൊടുക്കുക.. ഒരു 3min കഴിയുമ്പോൾ ശർക്കര പാനി ചേർക്കുക.. ഏലക്കായ പൊടി, ചുക്ക് ചേർക്കുക... 3min നന്നായി ഇളക്കി കൊടുക്കുക... മിക്സ്‌ ഒരുപാട് വറ്റി പോകരുത്.. പോയാൽ കുറച്ചു ചൂട് വെള്ളം ചേർക്കാം... ഇളക്കാം... സിമിൽ ആക്കി അരിപൊടി ചേർക്കുക.. നന്നായി ഇളകി തീ off ചെയുക.. ചൂട് കുറച്ചു മാറുമ്പോൾ നന്നായി കുഴക്കുക... വാഴയില വാട്ടി നെയ്യ് തടവി മാവ് കുറച്ചു എടുത്തു പരത്തി ഉള്ളിൽ തേങ്ങ ചിരകിയത് വെക്കുക.. മടക്കുക... ഇനി steam ചെയ്തു എടുക്കുക.... അതികം thick അല്ലെങ്കിൽ വേഗം ആയി കിട്ടും.... 15-20min ഒകെ മതിയാവും...

മിക്സിൽ അരിപൊടി ചേർത്ത് കൊടുത്തു മിക്സ്‌ ചെയുമ്പോൾ കുറച്ചു sticky ആയിരിക്കുമ്പോൾ തന്നെ അരിപൊടി ചേർക്കുന്നത് നിർത്തുക... അത് ചൂട് ആറിയാൽ കുറച്ചു കൂടി കട്ടി ആവും... അങ്ങനെ ഉണ്ടാക്കുമ്പോൾ നല്ല സോഫ്റ്റ്‌ അട കിട്ടും.