+

കടൽക്കൊള്ളക്കാരായി ജന്മദിനം ആഘോഷമാക്കി ചാക്കോച്ചനും ഇസഹാഖും; കളറാക്കി മഞ്ജുവും പിഷാരടിയും

മലയാളികളുടെ പ്രണയനായകനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ ആറാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം

മലയാളികളുടെ പ്രണയനായകനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖിന്റെ ആറാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ചാക്കോച്ചൻ.

പൈറേറ്റ് തീമിലായിരുന്നു പിറന്നാൾ പാർട്ടി സംഘടിപ്പിച്ചത്. കടൽകൊള്ളക്കാരുടെ വേഷത്തിലെത്തിയ ചാക്കോച്ചന്റെയും ഇസുവിന്റെയും ചിത്രങ്ങൾ ശ്രദ്ധ കവരും.ചാക്കോച്ചന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യർ, രമേഷ് പിഷാരടി എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

പതിനാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് എത്തിയ കൺമണിയാണ് ഇസഹാഖ്. മകൻ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

facebook twitter