ചേരുവകൾ
തേങ്ങ
വെളിച്ചെണ്ണ
ഉലുവ
കടുക്
വറ്റൽമുളക്
കറിവേപ്പില
വെളുത്തുള്ളി
ചുവന്നുള്ളി
ഉപ്പ്
തയ്യാറാക്കുന്ന വിധം
തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.
അതിനൊപ്പം വറ്റൽമുളക്, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് അരയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കാം.
എണ്ണ ചൂടായി കഴിയുമ്പോൾ ഉലുവയും കടുകും ചേർത്തു പൊട്ടിക്കാം.
അതിലേയ്ക്ക് വറ്റൽമുളകും, കറിവേപ്പിലയും ചേർത്തു വറുക്കാം.
അരച്ചെടുത്ത തേങ്ങ ചേർത്തിളക്കി യോജിപ്പിക്കാം.
ആവശ്യത്തിന് ഉപ്പ് ചേർക്കാം.
കറിയായി വേണമെങ്കിൽ കുറച്ചു വെള്ളം ഒഴിച്ചു തിളപ്പിക്കാം.
അല്ലെങ്കിൽ തേങ്ങ വെന്തതിനു ശേഷം അടുപ്പണച്ച് ചൂടോടെ ദോശക്കൊപ്പം കഴിക്കാം.