ആവശ്യമായവ
ചെമ്പരുത്തി പൂവ് – 6 എണ്ണം
ഇഞ്ചി – 1 കഷ്ണം
വെള്ളം – 3 ഗ്ലാസ്
നാരങ്ങാനീര്
പട്ട ഒരു ചെറിയ കഷ്ണം
തേൻ
എങ്ങനെ തയ്യാറാക്കാം
ആദ്യം ചെമ്പരത്തി പൂ എടുത്ത് അതിന്റെ ഇതളുകൾ അടർത്തിയെടുത്ത് കഴുകുക.
3 ഗ്ലാസ് വെള്ളം തിളപ്പിക്കുക. വെള്ളെ തിളച്ചു വരുമ്പോൾ അതിലേക്ക് ഇഞ്ചിയും പട്ടയും ഇടുക.
വെള്ളം നന്നായി തിളച്ചു കഴിഞ്ഞാൽ കഴുകി വെച്ചിരിക്കുന്ന ചെമ്പരത്തി പൂവ് ഒരു പാത്രത്തിലെടുക്കുക.
ചെമ്പരത്തി പൂവ് ഇരിക്കുന്ന പാത്രത്തിലേക്ക് തിളച്ച വെള്ളം ഒഴിക്കുക.
രണ്ട് മിനിറ്റ് ഇത് അടച്ചുവെക്കുക.
പൂവിന്റെ നിറം വെള്ളത്തിലേക്ക് കലർന്ന് ചുവന്ന നിറമാകും.
അതിനുശേഷം ഇത് അരിച്ചെടുത്ത് തേനും നാരങ്ങ നീരും ചേർക്കുക.
ചെമ്പരത്തി ചായ റെഡി.