മുംബൈ : പ്രശസ്ത സംവിധായകൻ ചന്ദ്ര ബരോട്ട് (86) അന്തരിച്ചു. 1978ൽ അമിതാഭ് ബച്ചൻ അഭിനയിച്ച ക്ലാസിക് ചിത്രമായ ഡോണിന്റെ സംവിധായകനാണ് ചന്ദ്ര ബരോട്ട്. മുംബൈയിലെ ബാന്ദ്രയിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏഴ് വർഷമായി അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ ദീപ ബാരോട്ട് പറഞ്ഞു.
ദക്ഷിണാഫ്രികയിലെ ടാൻസാനിയയിലാണ് ചന്ദ്ര ബാരോട്ട് ജനിച്ചത്. പിന്നീട് ഇന്ത്യയിലേക്ക് താമസം മാറുകയും സിനിമാ ലോകത്തേക്ക് കാലെടുത്ത് വെയ്ക്കുകയുമായിരുന്നു. 1978ൽ അഭിതാഭ് ബച്ചൻ നായകനായി എത്തിയ ‘ഡോൺ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തുന്നത്. ഹം ബജ ബജാ ദേംഗേ, പ്യാർ ബാരാ ദിൽ, അശ്രിതാ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.