തിരുവനന്തപുരം: ഡിവിഷനില്‍ വിവിധ ദിവസങ്ങളില്‍ ട്രാക്ക് മെയിന്റനൻസ് ജോലികള്‍ സുഗമമാക്കുന്നതിനായി ട്രെയിൻ സർവിസുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായി റെയില്‍വേ അറിയിച്ചു.66609 പാലക്കാട് ജങ്ഷൻ - എറണാകുളം ജങ്ഷൻ മെമു, 66610 എറണാകുളം - പാലക്കാട് ജങ്ഷൻ മെമു എന്നിവ ഓഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്ബത്, 10 തീയതികളില്‍ പൂർണമായും റദ്ദാക്കും.
12511 ഖൊരഖ്പൂർ ജങ്ഷൻ - തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് ഓഗസ്റ്റ് ഏഴ്, എട്ട് തീയതികളില്‍ 100 മിനിറ്റും, 16308 കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ് രണ്ട്, മൂന്ന്, ആറ്, ഒമ്ബത്, 10 തീയതികളില്‍ 90 മിനിറ്റും, 22645 ഇൻഡോർ ജങ്ഷൻ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് നാലിന് 90 മിനിറ്റും, 20631 മംഗളൂരു സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ വന്ദേ ഭാരത് എക്സ്പ്രസ് രണ്ട്, ഒമ്ബത് തീയതികളില്‍ 55 മിനിറ്റും വൈകി ഓടും.
17230 സെക്കന്തരാബാദ് ജങ്ഷൻ - തിരുവനന്തപുരം സെൻട്രല്‍ ശബരി എക്സ്പ്രസ് എട്ടിന് 60 മിനിറ്റും 66609 പാലക്കാട് ജങ്ഷൻ - എറണാകുളം ജങ്ഷൻ മെമു എട്ടിന് 45 മിനിറ്റും 13351 ധന്ബാദ് ജങ്ഷൻ- ആലപ്പുഴ എക്സ്പ്രസ് മൂന്നിന് 35 മിനിറ്റും വഴിയില്‍ നിയന്ത്രിക്കും.
അറ്റകുറ്റപ്പണികളുടെ ഭാഗമായി ഈ മാസം 4,6,8,10,12,15,17,19 തീയതികളില്‍ രാത്രി 11.15ന് പുറപ്പെടുന്ന ഗുരുവായൂർ- ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴിയായിരിക്കും സർവിസ് നടത്തുക. കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചതായി തിരുവനന്തപുരം റെയില്‍വേ ഡിവിഷൻ അറിയിച്ചു. വന്ദേഭാരത് ട്രെയിനിനും നിയന്ത്രണം ഏർപ്പെടുത്തും.