ത്രിൽ, ചേസ്, ആക്ഷൻ; ത്രില്ലടിപ്പിച്ച് 'ഐഡന്റിറ്റി' ട്രെയ്‌ലർ; ചിത്രം ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസിന്..

08:39 PM Dec 23, 2024 | AVANI MV

'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ടോവിനോ തോമസ് - തൃഷ കൃഷ്ണൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഗംഭീര മേക്കിങ് ക്വാളിറ്റി എടുത്തു പറയേണ്ട മികവ് തന്നെയാണ് .