ഇനി ചെക്ക്-ഇന്‍ അതിവേഗം, അബുദാബിയിലെ ഹോട്ടലുകളില്‍ മുഖം തിരിച്ചറിയല്‍ സംവിധാനം വരുന്നൂ

02:32 PM Apr 30, 2025 | Suchithra Sivadas

അബുദാബിയിലെ ഹോട്ടലുകളില്‍ അതിഥികളുടെയും ജീവനക്കാരുടെയും മുഖം തിരിച്ചറിയല്‍ (ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം) സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. എമിറേറ്റിലെ ഹോട്ടലുകളിലെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. 

ഇതിന്റെ ആദ്യ ഘട്ടം അബുദാബി നഗരം, അല്‍ ഐന്‍ മേഖല, അല്‍ ദഫ്ര മേഖല പഞ്ചനക്ഷത്ര ഹോട്ടലുകളിലാകും നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും. തുടര്‍ന്ന് മറ്റ് കാറ്റഗറികളിലുള്ള ഹോട്ടലുകളിലും ഈ സംവിധാനം നടപ്പിലാക്കും. അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.