+

നടൻ അജിത് കുമാറിനെ കാണാൻ വിമാനത്താവളത്തിൽ ആരാധകരുടെ തള്ളിക്കയറ്റം ; തിരക്കിനിടെ നടന് പരുക്ക്

നടൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ചെറിയ പരുക്കേറ്റതിനെ തുടർന്ന് ആണ് താരത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ ബഹുമതി സ്വീകരിച്ചതിന് ശേഷമാണ് അദ്ദേഹം ന്യൂഡൽഹിയിൽ നിന്ന് മടങ്ങിയത്. 

ചെന്നൈ : നടൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ചെറിയ പരുക്കേറ്റതിനെ തുടർന്ന് ആണ് താരത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ ബഹുമതി സ്വീകരിച്ചതിന് ശേഷമാണ് അദ്ദേഹം ന്യൂഡൽഹിയിൽ നിന്ന് മടങ്ങിയത്. 

ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ച് താരത്തെ കാണാൻ വലിയ ഒരു അർദ്ധക കൂട്ടം തന്നെ എത്തിയിരുന്നു. ഇതിനിടെയാണ് നടന്റെ കാലിന് ചെറിയ പരുക്കേറ്റതായിട്ട് റിപ്പോർട്ട്. ഫിസിയോതെറാപ്പിക്ക് ശേഷം അദ്ദേഹം ആശുപത്രി വിടുമെന്നും ആണ് റിപ്പോർട്ട്.

തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ ആണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്. അജിത്തിനൊപ്പം ശാലിനിയും മക്കളും ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡും ഡൽഹിയിൽ എത്തിയിരുന്നു. ഈ ബഹുമതി തന്റെ സിനിമാ ജീവിതത്തിലെ കൂട്ടായ പരിശ്രമങ്ങളുടെ അംഗീകാരമാണെന്ന് പുരസ്കാരം സ്വീകരിച്ച ശേഷം താരം പറഞ്ഞു.

facebook twitter