
കോഴിക്കോട്: ചേവായൂരിൽ അറുപത് വയസ്സുകാരിയെ ഫ്ലാറ്റിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബി.എസ്.എൻ.എൽ. ഓഫീസിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന സുമാലിനിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
മരിച്ച സുമാലിനി കുറച്ചുകാലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായി പോലീസ് അറിയിച്ചു. സംഭവം നടന്ന സമയത്ത് കുടുംബാംഗങ്ങൾ ആരും ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടർനടപടികൾ സ്വീകരിക്കുന്നതിനായി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാറ്റും.