+

തേങ്ങ അരച്ച ചിക്കൻ കറി

ചിക്കൻ- ഒരുകിലോ വെളിച്ചെണ്ണ- 5 ടേബിൾ സ്പൂൺ സവാള- 5 ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾസ്പൂൺ പച്ചമുളക് – 8 മഞ്ഞൾപ്പൊടി- അര ടീസ്പൂൺ കാശ്മീരി മുളകുപൊടി- ഒരു 
ചേരുവകൾ:
ചിക്കൻ- ഒരുകിലോ
വെളിച്ചെണ്ണ- 5 ടേബിൾ സ്പൂൺ
സവാള- 5
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾസ്പൂൺ
പച്ചമുളക് – 8
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി- ഒരു ടേബിൾസ്പൂൺ
മല്ലിപ്പൊടി- ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി- ഒരു ടീസ്പൂൺ
തക്കാളി- ഒന്ന് വലുത്
തേങ്ങ ചിരകിയത്- ഒരു മുറി
പെരുംജീരകം- ഒരു ടീസ്പൂൺ
ചുവന്നുള്ളി- നാല് അല്ലി
കടുക്- ഒരു ടീസ്പൂൺ
വറ്റൽ മുളക്-3
ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- രണ്ട് ടേബിൾസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്-
തയാറാക്കുന്ന വിധം:
ആദ്യമായി ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷ ഇടത്തരം വലുപ്പമുള്ള കഷ്ണങ്ങളാക്കുക.ഇനി
തേങ്ങ ചിരകി അതിൽ പെരുംജീരകവും ചുവന്നുള്ളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കണം. ഇനിയിത് മാറ്റിവെക്കാം.അടുത്തതായി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത്, പച്ചമുളക്, കറിവേപ്പില ഇവ വഴറ്റുക.സവാള മൂത്ത് എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇനി ചിക്കനും നീളത്തിൽ അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം.ഇത് അര മണിക്കൂറോളെ അടച്ചുവെച്ച് വേവിക്കണം.
ചിക്കൻ നന്നായി വെന്തുകഴിയുമ്പോൾ തയാറാക്കിയ അരപ്പും ഗ്രേവിക്ക് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് യോജിപ്പിക്കുക.അരപ്പിന്റെ പച്ചമണം മാറുന്നതിനു വേണ്ടി വീണ്ടും അടച്ചുവച്ച് പത്ത് മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കുക. ഏറ്റവും ഒടുവിലായി ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽ മുളകും ചുവന്നുള്ളി ചെറുതായി അരിഞ്ഞതും താളിച്ച് കറിയിലേക്കൊഴിക്കുക. ഇതോടെ ചിക്കൻ തേങ്ങ അരച്ചത് റെ‍ഡി
Trending :
facebook twitter