+

ബാക്കി വന്ന ചിക്കൻ ഫ്രൈ ഇനി എന്ത് ചെയ്യും? വഴിയുണ്ട്!

ചിക്കൻ ഫ്രൈ അധികമായാൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കാതെ എങ്ങനെ കേടുകൂടാതെ വീണ്ടും ഉപയോഗിക്കാമെന്ന് പറഞ്ഞ് തരാം. ബാക്കി വന്നത് നാടൻ ചിക്കൻ ഫ്രൈയായലും കെഎഫ്‌സിയായാലും ഇനി കൊറിയൻ ആയാലും ഈ വഴികളൊന്ന് പരീക്ഷിച്ച് നോക്കിയാലോ

ചിക്കൻ ഒരുപാട് നേരം ചൂടാക്കി ചളമാക്കരുത്. പകരം ചിക്കന്റെ വലിപ്പവും കനവും നോക്കിവേണം ചൂടാക്കാനുള്ള സമയം നിശ്ചയിക്കാൻ, മാത്രമല്ല ചൂടാക്കുന്നതിന് മുമ്പ് വീണ്ടും മുറിക്കാനും നിൽക്കരുത്.. ക്രിപ്‌സിനെസ് മസ്റ്റാണെങ്കിൽ.., പിന്നെ ശ്രദ്ധിക്കേണ്ടത് ഫ്രിഡ്ജിൽ സൂക്ഷിച്ച ഫ്രൈയാണെങ്കിൽ അത് വീണ്ടും ചൂടാക്കുന്നതിന് മുമ്പേ പുറത്ത് വയ്ക്കണമെന്നതാണ്…

 ചീന ചട്ടിയെടുക്കുക ചിക്കൻ വീണ്ടും ഫ്രൈ ചെയ്യാം. ഒരു ടേബിൾസ്പൂൺ എണ്ണയെടുത്ത് ചൂടാക്കി ചിക്കനിതിലേക്കിടുക, രണ്ട് മൂന്ന് മിനിറ്റ് ഓരോ ഭാഗവും വേവിക്കാം. ക്രിപ്‌സിയാകുന്ന വരെ ഇത് തുടരാം.. ഇതൊരു വഴി, അടുത്തത് എയർഫ്രൈയറോ ഓവനോ ഉപയോഗിക്കുക എന്നതാണ്.

ഏകദേശം 190 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്ത എയർഫ്രൈയറിലെ ബാസ്‌കറ്റിൽ ഒരുപാട് തിങ്ങിനിറയ്ക്കാതെ, ഒന്നിനൊന്ന് മുട്ടാതെ ചിക്കൻ വെക്കുക. ക്രിപ്‌സിനെസ് ആവുന്നത് വരെ ചൂടാക്കാം, വേണമെങ്കിലൊന്ന് മറിച്ചിട്ടോ… നല്ല രുചിയുള്ള ഫ്രൈ മുന്നിൽ.. ഇതേ ചൂടിലുള്ള ഓവനിലെ റാക്കിൽ അലുമിനിയം ഫോയിൽ വെച്ച് അതിനുമുകളിൽ ചിക്കൻ കഷ്ണങ്ങൾ വെക്കുക. 15 മിനിറ്റ് ചൂടാക്കുക.

facebook twitter