+

ചിക്കന്‍ ലോലിപ്പോപ്പ് തയ്യാറാക്കാം സിംപിളായി

ചിക്കന്‍ ലോലിപോപ്പ് 1/2 കിലോ മുട്ട ഒരെണ്ണം ഉപ്പ് പാകത്തിന് മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍ മുളകുപൊടി 1 ടീസ്പൂണ്‍

ചേരുവകള്‍

ചിക്കന്‍ ലോലിപോപ്പ് 1/2 കിലോ

മുട്ട ഒരെണ്ണം

ഉപ്പ് പാകത്തിന്

മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍

മുളകുപൊടി 1 ടീസ്പൂണ്‍

കുരുമുളകുപൊടി 1/2 ടീസ്പൂണ്‍

ചിക്കന്‍ മസാല 1 ടീസ്പൂണ്‍

കോണ്‍ഫ്‌ലോര്‍ 5 ടീസ്പൂണ്‍

റിഫൈന്‍ഡ് ഓയില്‍ ഫ്രൈ ചെയ്യാന്‍ ആവശ്യമായത്


ഉണ്ടാക്കുന്ന വിധം

കോണ്‍ഫ്‌ലോറിലേക്ക് ഉപ്പും മസാലകളും ചേര്‍ത്ത് മിക്‌സ് ചെയ്യുക

ഇത് ബീറ്റ് ചെയ്ത മുട്ടയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ചിക്കന്‍ ലോലിപോപ്പ് കഴുകി വൃത്തിയാക്കി വയ്ക്കുക

വൃത്തിയാക്കിയ ഓരോ പീസ് തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയുടെ കൂട്ടില്‍ മുക്കിയെടുക്കുക

ഇത് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

facebook twitter