ചിക്കൻ -700 ഗ്രാം
ഇഞ്ചി വെളുത്തുള്ളി -8
പച്ചമുളക് -4
സവാള 2
കറിവേപ്പില
തേങ്ങാപ്പാൽ കട്ടിയുള്ളത് -ഒന്നേകാൽ കപ്പ്
രണ്ടാം പാൽ -ഒരു കപ്പ്
ഗരം മസാല -മുക്കാൽ ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
കറുവ പാട്ട
ഗ്രാമ്പു
ഏലക്കായ
തയ്യാറാക്കുന്ന വിധം
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്തശേഷം സവാളയും പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റാം കറിവേപ്പില ക്യാരറ്റ് ഉരുളക്കിഴങ്ങ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത ശേഷം ചിക്കനും ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്യുക നന്നായി മിക്സ് ചെയ്ത ശേഷം മസാല പൊടികൾ ചേർക്കാം രണ്ടാം പാൽ ചേർത്ത് മിക്സ് ചെയ്ത് കുക്കറിൽ ഒരു വിസിൽ വേവിക്കുക പ്രഷർ പോയതിനുശേഷം കശുവണ്ടി പേസ്റ്റ് ചേർത്ത് നന്നായി തിളപ്പിക്കുക ശേഷം തേങ്ങയുടെ കട്ടിയുള്ള പാൽ ചേർത്ത് നന്നായി ചൂടാക്കി തീ ഓഫ് ചെയ്യാം, ഇതിലേക്ക് കറിവേപ്പില ചെറിയുള്ളി എന്നിവ നന്നായി വറുത്തെടുത്ത് ചേർക്കണം