മനം കവരുന്ന മണവും രുചിയുമായി ചിക്കൻ ടിക്ക ബിരിയാണി

11:10 AM Dec 17, 2025 | AVANI MV

ടിക്ക മസാല ഉണ്ടാക്കാൻ ആവശൃമായ ചേരുവകൾ 
1. ചിക്കൻ - 1 കിലോ 
2. ജിരകം - 1 ടിസ്പൂൺ
3. മല്ലി - 1 ടേബിള്‍സ്പൂൺ
4. കുരുമുളക് - 1 ടിസ്പൂൺ 
5. കസ്കസ് ( poppy seeds ) - 1 ടിസ്പൂൺ 
6. പട്ട - 1 കഷ്ണം
7. ഗ്രാമ്പൂ - 5 എണ്ണം 
8. ഏലം ( cardamom ) - 5 എണ്ണം 
9. ജാതിക്ക (nutmeg ) - ചെറിയ പീസ് 
10. ജാതിപ്പൂ (mace ) - ചെറിയ പീസ് 
11. ചാട്ട് മസാല ( chaat masala ) - 1 ടിസ്പൂൺ 
12. മുളക്പൊടി - 1 ടേബിൾസ്പൂൺ 
2,10 വരെയുളള ചേരുവകൾ വറുത്ത് നന്നായി പൊടിച്ച് വെക്കുക... ഈ മസാലയിൽ നിന്ന് 2 ടേബിൾസ്പൂൺ മസാലയും, ഉപ്പും, മുളകുപൊടി, ചാട് മസാലയും ചിക്കൻ കഷണങ്ങളിൽ പുരട്ടി 1 മണിക്കൂർ വെക്കുക...
13. ബസ്മതി അരി - 1 കിലോ 
14. തക്കാളി - 3 ,4 എണ്ണം 
15. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂൺ 
16. ഉള്ളി - 3 വലുത് 
17. തൈര് - 1 ടീ കപ്പ് 
18. പച്ചമുളക് - 5, 6 എണ്ണം 
19. പൊതിനയില - ആവശ്യത്തിന് 
20. ഉപ്പ് - ആവശ്യത്തിന് 
21. എണ്ണ - ആവശ്യത്തിന് 
22. ചാർക്കോൾ പീസ് ( optional ) 
ബാസ്മതി അരി കഴുകി 20 മിനിറ്റ് കുതിർത്തു വെക്കുക... ശേഷം ആവശ്യത്തിന് ഉപ്പും വെളളവും ചേർത്ത് മുക്കാൽഭാഗം വേവിച്ച് ഊറ്റി വെക്കുക... 
പാനിൽ എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞത്  ഇട്ട് വഴറ്റുക... ബ്രൗൺ നിറമായാൽ കോരി മാറ്റി വെക്കുക... അതേ പാനിൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക... മസാല പുരട്ടി വെച്ച ചിക്കൻ ഇട്ട് നന്നായി വഴറ്റി തക്കാളി കഷ്ണങ്ങളും ചേര്‍ത്ത് ചെറിയ തീയിൽ വേവിക്കുക...
ഒരു ബൗളിൽ തൈര്, വറുത്ത് വെച്ച ഉള്ളിയും, പൊതിനയില, പച്ചമുളക് അരിഞ്ഞതും യോജിപ്പിച്ച് വെക്കുക... 
അടി കട്ടിയുളള പാത്രത്തിൽ വേവിച്ച ചോറിന്റെ ഒരു ലെയർ നിരത്തുക... മേലേ യോജിപ്പിച്ച് വെച്ച തൈര് ഉള്ളിയുടെ കൂട്ട് നിരത്തുക...മേലേ  ബാക്കിയുള്ള ചോറ് ഇട്ട് അതിനു മേലേ വെന്ത ചിക്കൻ മസാലയും ഇട്ട്, 1/2 കപ്പ് ചുടുവെള്ളത്തിൽ നെയ്യോ, എണ്ണയോ യോജിപ്പിച്ച് മേലേ ഒഴിച്ച് ചെറിയ തീയിൽ 15- 20 മിനിറ്റ് ദമ്മിൽ വെക്കുക... തീ ഓഫ് ചെയ്ത്  ചാർക്കോൾ കണലാക്കിയത് ഒരു അലൂമിനിയം ഫോയിലിൽ പാത്രത്തിനുള്ളിൽ വെച്ച് 10 മിനിറ്റ് അടച്ച് വെക്കുക... വിളമ്പുമ്പോൾ എടുത്ത് കളയാം.