
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി ചൈന. അതിദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള കേരളത്തിന്റെ ചരിത്രപരമായ നേട്ടത്തെ അഭിനന്ദിക്കുന്നുവെന്നും ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മനുഷ്യരാശിയുടെ പൊതു ദൗത്യമാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സൂ ഫെഹോങ് എക്സില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിനൊപ്പമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് അഭിനന്ദന കുറിപ്പ്.