കൊളസ്‌ട്രോള്‍ നിയന്ത്രിക്കാൻ പതിവായി കഴിക്കാം അഞ്ച് ഭക്ഷണങ്ങള്‍..

06:05 PM Feb 03, 2025 | Neha Nair

 

കൊളസ്‌ട്രോള്‍ അധികരിക്കുന്നത് നമുക്കറിയാം, ഹൃദയത്തെ വരെ പ്രശ്‌നത്തിലാക്കിയേക്കാവുന്ന അത്രയും ഗുരുതരമായ സാഹചര്യമാണ്. അതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ ഉണ്ടെന്ന് മനസിലാക്കിയാല്‍ വൈകാതെ ഡയറ്റില്‍ കാര്യമായ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഡയറ്റിലൂടെ തന്നെയാണ് കൊളസ്‌ട്രോളിനെ വലിയൊരു അളവ് വരെ നിയന്ത്രിക്കാന്‍ സാധിക്കുക.

ഡയറ്റ് കഴിഞ്ഞാല്‍ പിന്നെ വര്‍ക്കൗട്ടിനാണ് പ്രാധാന്യം. ഏതായാലും ഡയറ്റില്‍ ചെയ്യാവുന്ന ചില ശ്രമങ്ങളെ കുറിച്ചാണിനി ഇവിടെ പങ്കുവയ്ക്കുന്നത്. അതായത്, ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നതിലൂടെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്താനാകുമെന്ന് തന്നെയാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ വാദിക്കുന്നത്. അത്തരത്തില്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന അഞ്ച് ഭക്ഷണങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. 

. ധാരാളം ആരോഗ്യഗുണങ്ങളുള്ള നെല്ലിക്കയാണ് ഈ പട്ടികയില്‍ ആദ്യം വരുന്നത്. വൈറ്റമിന്‍-സി, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാലെല്ലാം മ്പന്നമാണ് നെല്ലിക്ക.

. 'ഇന്ത്യന്‍ ജേണല്‍ ഓഫ് ഫാര്‍മക്കോളജി' എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം നെല്ലിക്ക കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായകമാണ്. 

. പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുള്ളൊരു പാനയമാണ് ഗ്രീന്‍ ടീ. വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ കാര്യമായി ആശ്രയിക്കുന്നൊരു പാനീയം കൂടിയാണ് ഗ്രീന്‍ ടീ. ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് എന്ന ഘടകം ശരീരത്തിലടിഞ്ഞിരിക്കുന്ന ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുമത്രേ. 

. 'ഹീലിംഗ് ഫുഡ്‌സ്' എന്ന പുസ്തകത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നൊരു മരുന്ന് എന്ന തരത്തില്‍ ചെറുനാരങ്ങയെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇത് വളരെ ശരിയാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. നാരങ്ങ പോലുള്ള സിട്രസ് ഫ്രൂട്ട്‌സിലടങ്ങിയിരിക്കുന്ന 'ഹെസ്പിരിഡിന്‍' എന്ന ഘടകമാണേ്രത ഇതിന് സഹായിക്കുന്നത്. 

. ചീരയും കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഇത് നിയന്ത്രിക്കുന്നതിനായി പതാവിയ കഴിക്കാവുന്ന ഭക്ഷണമാണ്. ചീരയിലടങ്ങിയിരിക്കുന്ന 'കരോട്ടിനോയിഡ്‌സ്' എന്ന ഘടകങ്ങളാണത്രേ ഇതിന് സഹായകമാകുന്നത്. 

. ബുദ്ധിക്കും ഓര്‍മ്മശക്തിക്കുമെല്ലാം ഗുണകരമാകുന്ന വാള്‍നട്ട്‌സ്, എന്ന നട്ടിനെ കുറിച്ച് നിങ്ങളെല്ലാം കേട്ടിരിക്കും.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ഇതിനുള്ള കഴിവ് ചെറുതല്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. 'യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ'യില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനപ്രകാരം വാള്‍നട്ട്‌സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുമെല്ലാം ഒരുപോലെ സഹായകമാണ്.